adoor

നാലാമത് അടൂർഭാസി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ ബ്രസീലിയൻ ചിത്രമായ കാസ്റ്റിഗോ അടക്കം 180 ചിത്രങ്ങൾ. അസാമി, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുമാണ് മറ്റു ചിത്രങ്ങൾ. കാസ്റ്റിഗോയെ കൂടാതെ മറ്റു മൂന്നു ബ്രസീലിയൻ ചിത്രങ്ങളും മത്സര വിഭത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മധുപാൽ, സെബാസ്റ്റ്യൻ ജോസഫ്, ബി.ഹരികുമാർ, സജി ഡൊമനിക് എന്നിവരടങ്ങുന്ന ജൂറി 7 വിഭാഗങ്ങളിലായി പുരസ്കാര നിർണയം നടത്തും. ഫെബ്രുവരിയിൽ തിരുവനന്തപുരത്താണ് അവാർഡ് പ്രഖ്യാപനം. പ്രവേശന ഫീസ് വാങ്ങാതെ നടത്തപ്പെടുന്ന ഏക ഹ്രസ്വ ചലച്ചിത്രമേളയാണ് അടൂർ ഭാസി ഫിലിം സൊസൈറ്റിയുടെ എസ്.എസ്.എഫ് 2020. ഭാരതത്തിലെ യുവ ചലച്ചിത്രകാരന്മാരുടെ മികച്ച പ്രതികരണത്തെ തുടർന്ന് ജനുവരിയിൽ തീരുമാനിച്ചിരുന്ന അവാർഡ് പ്രഖ്യാപനം ഫെബ്രുവരിയിലേക്കു മാറ്റി വയ്ക്കുയായിരുന്നു. ലങ്‌സ് ഓഫ് ഗാസിപ്പൂർ, കാനായിലെ മദ്യപാനികൾ, ത്രു ഹെർ ഐസ്, മുത്‌ക്രീടം, ദേവി, ഉമ്പർട്ടോ എക്കോ-പോസിബിൾ ഗേസ് എന്നിവയടക്കം മികച്ച ഹ്രസ്വചിത്രങ്ങളുടെ നീണ്ട നിരയാണ് അവർഡുകൾക്കായി പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി കഴിഞ്ഞ 15 വർഷങ്ങളായി പ്രവർത്തിക്കുന്ന ചലച്ചിത്ര - സാംസ്കാരിക സംഘടനായാണ് അടൂർ ഭാസി ഫിലിം സൊസൈറ്റി.