മലയിൻകീഴ് : എസ്.എൻ.ഡി.പി യോഗം ചെറുപാറ ശാഖ നിർമ്മിച്ച മിനി ഒാഡിറ്റോറിയത്തിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് 3ന് നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാസുരേന്ദ്രനും യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരനും ചേർന്ന് നിർവഹിക്കും. ശാഖാ പ്രസിഡന്റ് ടി. രാജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭനകുമാരി, ആർ.ബി. ബിജുദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് ഊരൂട്ടമ്പലം ജയചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വിളപ്പിൽ ഡി. ചന്ദ്രൻ, നടുക്കാട് ബാബുരാജ്, വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി. സുരേഷ്, ടി. ഉഷ, മുൻ പഞ്ചായത്ത് അംഗം കാർത്തികേയൻ, ശാഖാ സെക്രട്ടറി പി. വിശ്വംഭരൻ, ശാഖാ വൈസ് പ്രസിഡന്റ് പി. രാജേന്ദ്രൻ എന്നിവർ സംസാരിക്കും. വിജയരാഗിണി ഗുരുസ്തുതി ആലപിക്കും.