valiyarathala

മലയിൻകീഴ്: മലയിൻകീഴ് പഞ്ചായത്തിലെ വലിയറത്തല സ്റ്റേഡിയം സ്മാർട്ട് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു. മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ചന്ദ്രൻനായർ, മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൽ. അനിത, അജികുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷിജിചന്ദ്ര, ആർ. രജിത്ത്, കൃഷ്ണപ്രീയ, ഒ.ജി. ബിന്ദു, വാസുദേവൻ നായർ, അജിതകുമാരി, രജിത, ഷാജി, ഗിരീശൻ, സജികുമാർ, മലിന, അനിൽകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ സ്പോർട്സ് ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഫുട് ബാൾ കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് പിച്ച്, ഡ്രെയിനേജ് സൗകര്യം, ചുറ്റുമതിൽ, ഗേറ്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30.88 ലക്ഷം രൂപ വിനിയോഗിക്കും. കായിക യുവജന കാര്യാലയത്തിനാണ് നിർമ്മാണ ചുമതല. വലിയറത്തല സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.