മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ രോഹിണി-അത്തം മഹോത്സവം 24 മുതൽ ഫെബ്രുവരി 2 വരെ നടക്കും. രാവിലെ മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അണിവാക ചാർത്ത് , ഹരിനാമകീർത്തനം,ലളിതാസഹസ്രനാമം,ജ്ഞാനപ്പാന,ശിവപുരാണം,ഭഗവതപാരായണം,മഹാസുദർശന ഹോമം,ശ്രീഭൂതബലി,പന്തീരടി പൂജ തുടങ്ങി വിവിധ ചടങ്ങുകൾ എല്ലാ ഉത്സവ ദിവസങ്ങളിലും ഉണ്ടാകും.24 ന് രാവിലെ 10 ന് തൃക്കൊടികളേറ്റ്, ക്ഷേത്രമേൽശാന്തി ബിജു മോഹൻ പോറ്റി മുഖ്യ കാർമ്മികത്വം നൽകും.26 ന് രാവിലെ 6 ന് മഹാമൃത്യുഞ്ജയ ഹോമം,വൈകുന്നേരം 6 .30 ന് ചിദംബര പൂജ,27 ന് വൈകുന്നേരം 6 .30 ന് ശ്രീചക്രപൂജ,28 ന് വൈകുന്നേരം 6 .30 ന് ലക്ഷ്മീ നാരായണ പൂജ,29 ന് രാവിലെ 11 ന് നാഗരൂട്ട്,വൈകുന്നേരം 5 ന് സർവൈശ്വര്യപൂജ,30 ന് വൈകുന്നേരം 6 .30 ന് ശനി ശാന്തി പൂജ,നവഗ്രഹ പൂജ,നാരങ്ങാ വിളക്ക്,31ന് വൈകുന്നേരം 6 .30 ന് ലക്ഷ്മീ നാരായണ പൂജ,ഫെബ്രുവരി 1 ന് രാവിലെ 6 ന് മഹാസുദർശന ഹോമം, 7 ന് ശ്രീ അയ്യപ്പ ഭഗവാന് നെയ്യഭിഷേകം,രാത്രി 10 .30 ന് പള്ളിവേട്ട.ഫെബ്രുവരി 2 ന് രാവിലെ 6 ന് മഹാമൃത്യുഞ്ജയ ഹോമം,വൈകുന്നേരം 4 .30 ന് ഉറിയടി,5 .30 ന് കാഴ്ചശീവേലി,തുടർന്ന് സന്ധ്യാദീപാരാധന,7 ന് തിരുവാറാട്ട്( ആറാട്ടുകടവ്-കണ്ടുകൃഷിക്കുളം ) രാത്രി 9 ന് തൃക്കൊടിയിറക്ക്,വലിയകാണിക്ക,തുടർന്ന് ചതുരശുദ്ധി,പഞ്ചകം,പുണ്യാഹം,നവകാഭിഷേകം,10 ന് അത്താഴപൂജ,അത്താഴശീവേലി,പുഷ്പാഭിഷേകം,അർദ്ധയാമപൂജ,തുടർന്ന് നട അടക്കൽ