iti

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, കൊല്ലം ജില്ലയിലെ പോരുവഴി, ആർ.പി.എൽ കുളത്തൂപ്പൂഴ, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായി ഈ വർഷം അഞ്ചു പുതിയ സർക്കാർ ഐ.ടി.ഐകൾ കൂടി പ്രവർത്തനമാരംഭിക്കും. അഞ്ചിടത്തുമായി 13 ട്രേഡുകളും 50 പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്.
ഏകവത്സര കോഴ്സുകളിൽ 40 പേർക്കും ദ്വിവത്സര കോഴ്സുകളിൽ 20 പേർക്കുമായി പുതുതായി 360 സീറ്റുകളുമുണ്ട്.