chennithala

തിരുവനന്തപുരം: സ്പീക്കറെ സ്ഥാനത്ത് നിന്ന് നീക്കാനാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ചർച്ച ചെയ്യുന്നത് പതിനേഴ് വർഷങ്ങൾക്ക് ശേഷം. പതിനൊന്നാം നിയമസഭയിൽ 2004 ഫെബ്രുവരി രണ്ടിന്, സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ കോടിയേരി ബാലകൃഷ്ണൻ കൊണ്ടുവന്നതാണ് ഇതിന് മുമ്പ് സഭ ചർച്ച ചെയ്തത്. അന്ന് 37 വോട്ടുകൾ പ്രമേയത്തിനനുകൂലമായി ലഭിച്ചു. ഭൂരിപക്ഷബലത്തിൽ പ്രമേയം സഭ തള്ളി.

ആറ് പ്രമേയങ്ങൾ സ്പീക്കർമാർക്കെതിരെ പല കാലങ്ങളിലായി നൽകപ്പെട്ടിട്ടുണ്ടെങ്കിലും സഭ ചർച്ചയ്ക്കെടുത്തത് ഇന്നലത്തേതുൾപ്പെടെ മൂന്നെണ്ണം മാത്രം. സ്പീക്കറായിരുന്ന എ.സി. ജോസിനെതിരെ 1982 മാർച്ച് അഞ്ചിന് എ.കെ. ശശീന്ദ്രൻ നൽകിയ നോട്ടീസാണ് അതിന് മുമ്പ് സഭ ചർച്ച ചെയ്തത്. അന്ന് കാസ്റ്റിംഗ് വോട്ട് വിവാദത്തിലായ ജോസിനെതിരെ പക്ഷപാതമാരോപിച്ചായിരുന്നു പ്രമേയം . ഭൂരിപക്ഷമില്ലാത്തതിനാൽ അതും തള്ളി.

സ്‌​പീ​ക്ക​ർ​ ​സ​ഭാ​മ​ര്യാദ
ച​വി​ട്ടി​മെ​തി​ച്ചു​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ക​സ്റ്രം​സി​നെ​ ​പു​ല​ഭ്യം​ ​പ​റ​യാ​ൻ​ ​അ​വ​കാ​ശ​ലം​ഘ​ന​ ​നോ​ട്ടീ​സി​നെ​ ​ദു​രു​പ​യോ​ഗി​ച്ചെ​ന്നും​ ​സ്പീ​ക്ക​ർ​ ​സ​ഭാ​മ​ര്യാ​ദ​ ​ച​വി​ട്ടി​മെ​തി​ച്ചെ​ന്നും​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​നി​യ​മ​സ​ഭ​യു​ടെ​ ​അ​വ​കാ​ശ​മു​പ​യോ​ഗി​ച്ച് ​ക​സ്റ്റം​സി​നെ​ ​ത​ട​യാ​നാ​ണ് ​സ്പീ​ക്ക​ർ​ ​ശ്ര​മി​ച്ച​ത്.​ ​സ്പീ​ക്ക​റെ​ ​നീ​ക്ക​ണ​മെ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​പ്ര​തി​ക​ളു​മാ​യു​ള്ള​ ​സ്പീ​ക്ക​റു​ടെ​ ​സൗ​ഹൃ​ദം​ ​സ​ഭ​യെ​ ​ക​ള​ങ്ക​പ്പെ​ടു​ത്തി.
ഇ​-​സ​ഭ​യു​ണ്ടാ​ക്കാ​ൻ​ 16​കോ​ടി​യു​ടെ​ ​എ​സ്റ്റി​മേ​റ്റു​ണ്ടാ​ക്കി​യ​വ​രു​ടെ​ ​ത​ല​ ​പ​രി​ശോ​ധി​ക്ക​ണം.​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ൽ​ ​എ​ട്ടു​കോ​ടി​ക്ക് ​നാ​ഷ​ണ​ൽ​ ​ഇ​ൻ​ഫോ​മാ​റ്റി​ക് ​സെ​ന്റ​ർ​ ​ഇ​-​സ​ഭ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​താ​ണ്.​ ​ഇ​വി​ടെ​ ​ക​രാ​റെ​ടു​ത്ത​ ​ഊ​രാ​ളു​ങ്ക​ൽ​ ​ക​രാ​ർ​ ​മ​റി​ച്ചു​ന​ൽ​കി.​ ​ഇ​ങ്ങ​നെ​ ​ചെ​യ്യ​ണ​മെ​ങ്കി​ൽ​ ​ടെ​ൻ​ഡ​ർ​ ​വേ​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​ണ്ട്.​ ​നി​യ​മ​സ​ഭ​ ​നി​ർ​മ്മാ​ണ​ത്തി​ന് 76​കോ​ടി​യാ​ണ് ​ചെ​ല​വാ​യ​തെ​ങ്കി​ൽ​ ​ന​വീ​ക​ര​ണ​ത്തി​ന് ​സ്‌​പീ​ക്ക​ർ​ 64​കോ​ടി​ ​ചെ​ല​വി​ട്ടു.​ ​സ്പീ​ക്ക​ർ​ക്ക് ​അ​വാ​ർ​ഡ് ​കൊ​ടു​ത്ത​ ​എം.​ഐ.​ടി​ക്ക് ​ഫെ​സ്റ്റി​വ​ൽ​ ​ഓ​ൺ​ ​ഡെ​മോ​ക്ര​സി​ ​പ​രി​പാ​ടി​യി​ൽ​ 5​കോ​ടി​ ​ന​ൽ​കി.​ ​അ​ഞ്ചു​ ​കോ​ടി​ ​കൊ​ടു​ത്താ​ൽ​ ​ആ​രാ​ണ് ​അ​വാ​ർ​ഡ് ​കൊ​ടു​ക്കാ​ത്ത​ത്.
സ്പീ​ക്ക​ർ​ ​ക​സേ​ര​യി​ലി​രു​ന്ന് ​പാ​ർ​ട്ടി​ക്കാ​ര​നാ​യി​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​മൂ​ന്ന​ര​മ​ണി​ക്കൂ​‌​ർ​ ​പ്ര​സം​ഗി​ച്ച​പ്പോ​ൾ​ ​ത​നി​ക്ക് ​മു​പ്പ​ത് ​മി​നി​റ്റാ​ണ് ​ന​ൽ​കി​യ​ത്.​ ​സ്പീ​ക്ക​റെ​ ​നീ​ക്കാ​നു​ള്ള​ ​പ്ര​മേ​യ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​മി​ല്ല.​ ​സ്പീ​ക്ക​റു​ടെ​ ​ക​സേ​ര​യി​ലി​രി​ക്കാ​ൻ​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ​ധാ​ർ​മ്മി​ക​ ​അ​വ​കാ​ശ​മി​ല്ലെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.