mm-mani

തിരുവനന്തപുരം : വൈദ്യുതി പ്രസരണ ലൈനുകളുടെ താരിഫ് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമ്മിഷൻ വർദ്ധിപ്പിച്ചത്തോടെ കെ.എസ്.ഇ.ബിക്ക് പ്രതിവർഷം 300 കോടി രൂപയുടെ ബാദ്ധ്യതയുണ്ടാകുമെന്ന് മന്ത്രി എം.എം. മണി നിയമസഭയെ അറിയിച്ചു. സ്വകാര്യ വൈദ്യുതി നിലയങ്ങൾക്ക് വൈദ്യുതി കയറ്റുമതിക്കായി നിമ്മിച്ച വൻകിട ലൈനുകൾ ഉപയോഗിക്കാത്തത് മൂലം ഉണ്ടായ നഷ്ടം പരിഹരിക്കാനാണ് താരിഫ് നിരക്ക് വർദ്ധിപ്പിച്ചത്. ഈ ഉത്തരവ് പ്രകാരം ഇപ്പോഴുള്ള പ്രസരണ ചാർജിൽ നിന്നും 50 മുതൽ 80 വരെ ശതമാനം വർദ്ധന കേരളത്തിനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.