crime

ബാലരാമപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തു. അകരത്തിൻവിള ശിവൻകോവിൽ റോഡിൽ ലക്ഷ്മി ഭവനിൽ ശ്രീജിത്ത് ബാബുവാണ് (35)​ പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെ പനയറക്കുന്നിൽ ബാലരാമപുരം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ അരുണിനാണ് മർദ്ദനമേറ്റത്. തർക്കത്തിനിടെ കണ്ടക്ടറെയും ശ്രീജിത്ത് മർദ്ദിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ ജി. ബിനു,​ എസ്.ഐ വിനോദ് കുമാർ,​ എ.എസ്.ഐ പ്രശാന്ത്,​ സി.പി.ഒ ശ്രീകാന്ത്,​ സി.പി.ഒ സുനു എന്നിവർ പ്രതിയെ പിടികൂടൂകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്‌തു.