issac

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടി അവകാശ ലംഘനമല്ലെന്ന നിയമസഭയുടെ എത്തിക്സ് കമ്മിറ്റ് റിപ്പോർട്ട് ശബ്ദ വോട്ടോടെ നിയമസഭ അംഗീകരിച്ചു.അതേസമയം സി.എ.ജിയുടെ അഭിപ്രായം കേൾക്കാതെ ധനമന്ത്രിയെ വെള്ളപൂശുകയാണ് സഭാ സമിതി റിപ്പോർട്ടിലൂടെ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

സഭാ സമിതിയുടെ റിപ്പോർട്ട് വിചിത്രമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.. ധനമന്ത്രിയുടെ നടപടി അവകാശലംഘനമല്ലെന്ന് പറയാൻ രാജ്യസഭാ പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ച നിയമസഭാ സമിതി രാജ്യസഭാ സമിതിയുടെ ചില പരാമർശങ്ങൾ ഒഴിവാക്കിയതായി സതീശൻ കുറ്റപ്പെടുത്തി. പാർലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും മുൻപ് റിപ്പോർട്ട് പുറത്ത് വന്നതിൽ അവകാശലംഘനമില്ലെന്ന് പറഞ്ഞെങ്കിലും, അത് തികഞ്ഞ അനൗചിത്യമെന്ന് രാജ്യസഭാ കമ്മിറ്രി പരാമർശിച്ചിരുന്നു. എന്നാൽ, ധനമന്ത്രിയുടെ നടപടി അനൗചിത്യമെന്ന ഭാഗം നിയമസഭാ സമിതി ഒഴിവാക്കി. സി.എ.ജിയോട് അഭിപ്രായം തിരക്കാതെ സമിതി വിമർശിച്ചത് എന്തിനെന്നായിരുന്നു സതീശന്റെ ചോദ്യം.