തിരുവനന്തപുരം : കൊവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് 750രൂപ ദിവസവേതനം നൽകുന്നുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീൻ നിയമസഭയെ അറിയിച്ചു. നിലവിൽ ഫസ്റ്റ്ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ആശുപത്രികളിലും ഇക്കൂട്ടർ ജോലിനോക്കുന്നത്. ഇത് കൂടാതെ ഇവർക്ക് താമസം,ഭക്ഷണം,വിശ്രമം എന്നിവയ്ക്ക് സൗകര്യമൊരുക്കുന്നുണ്ട്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മുൻഗണനാ ക്രമത്തിൽ ഇവർക്ക് വാക്സിൻ നൽകുന്നതിനുള്ള രജിസ്ട്രേഷൻ നടക്കുന്നതായും യു.പ്രതിഭയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.