ചാവക്കാട്: പുന്നയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്ന മൂത്തേടത്ത് മൊയ്തീൻകുട്ടിയുടെ മകൻ അബ്ദുൾ റഹിമാനെ (35) ആണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐ: യു.കെ. ഷാജഹാൻ, എ.എസ്.ഐ: സജിത്ത്, സുനു, സി.പി.ഒമാരായ ആശിഷ്, ശരത്ത്, റെജിൻ, മിഥുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.