വാടാനപ്പിള്ളി: കൈയ്യും കാലും തല്ലിയൊടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി ബീച്ച് സ്വദേശിയായ സൈമോൻ എന്നയാളെ ആക്രമിച്ച് കൈയ്യും കാലും തല്ലിയൊടിച്ച കേസിലെ പ്രതിയായ കുന്തറ വീട്ടിൽ അനീഷ് (26) എന്നയാളെ വാടാനപ്പിള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ: പി.ആർ. ബിജോയിയും സബ് ഇൻസ്‌പെക്ടർമാരായ കെ.ജെ. ജിനേഷും, വിവേക് നാരായണനും ചേർന്ന് വലപ്പാട് നിന്നാണ് അറസ്റ്റ് ചെയ്തത്. മുമ്പേ പരസ്പരം ഉണ്ടായിരുന്ന പ്രതികാരമാണ് അടിപിടിയിലേക്ക് നയിച്ചത്. സംഭവത്തിന് ശേഷം ചതുപ്പുകളിലും, മീൻ ഫാമുകളിലും ഇടിഞ്ഞു പൊളിഞ്ഞ ഒറ്റപ്പെട്ട വീടുകളിലും ഒളിച്ചു താമസിച്ചിരുന്ന പ്രതി വലപ്പാടുള്ള ഒരു മഠത്തിൽ വേഷം മാറി താസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, സിവിൽ പൊലീസ് ഓഫീസറായ ധനീഷും ഉണ്ടായിരുന്നു.