health

വെഞ്ഞാറമൂട്: വാമനപുരം ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ പുതൂർ വാർഡിൽ സൗജന്യ ആരോഗ്യ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. വെട്ടുവിള അങ്കണവാടിയിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പുതൂർ വാർഡ് മെമ്പർ എൽ.എസ്. മഞ്ജു ഉദ്ഘാടനം ചെയ്തു. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യമായി ഷുഗർ, പ്രഷർ പരിശോധനയും നടത്തി. ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും ക്യാമ്പിന് നേതൃത്വം നൽകി.