help

കിളിമാനൂർ: സി.പി.എം കിളിമാനൂർ ഏരിയാസെക്രട്ടറി എസ് 'ജയചന്ദ്രന്റെ മാതാവ് കമലാക്ഷി അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി കുടുംബാംഗങ്ങൾ കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീറ്റ് കെയർ സൊസൈറ്റിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി തുക കൈമാറി. തുക എസ്. ജയചന്ദ്രന്റെ ജേഷ്ട സഹോദരൻ ഗോപാലകൃഷ്ണൻ നായർ സി.പി.എം ജില്ലാ സെകട്ടേറിയറ്റംഗം ബി.പി. മുരളിക്ക് കൈമാറി. ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് മടവൂർ അനിൽ, സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എസ്. രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ, ഇ. ഷാജഹാൻ, കെ. വത്സല കുമാർ, ബി. ജയതിലകൻ നായർ, അജികുമാർ എന്നിവർ പങ്കെടുത്തു.