voter-id

തിരുവനന്തപുരം: വോട്ടർ തിരിച്ചറിയൽ കാർഡിലെ പഴയ ഫോട്ടോ മാറ്റിത്തുടങ്ങി. വോട്ടർ എെഡിയിലെ പഴയ ഫോട്ടോ മാറ്റി നല്ലത് വയ്‌ക്കാമെന്ന് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് ഫോട്ടോ മാറ്റൽ തുടങ്ങിയത്. national voters service portal എന്ന സൈറ്റിലൂടെയാണ് ഇതിന് സൗകര്യം. നിലവിലുള്ളത് മാറ്രിയാൽ പുതിയ ഫോട്ടോ സഹിതമായിരിക്കും അന്തിമ വോട്ടർ പട്ടിക ഇറങ്ങുക. പുതിയ ഫോട്ടോ വച്ചുള്ള തിരിച്ചറിയൽ കാർഡ് താലൂക്ക് ഓഫീസ് വഴി ബൂത്ത് ലെവൽ ഓഫീസർ വീടുകളിലെത്തിക്കും.