ചിറയിൻകീഴ്: അങ്കണവാടി ജീവനക്കാരുടെ വേതനം 21,000 രൂപയായി ഉയർത്തുക, തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക, ഐ.സി.ഡി.എസ് സ്വകാര്യവത്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) വിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പോസ്റ്റാഫീസിന് മുന്നിൽ ധർണ നടത്തി. ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചിറയിൻകീഴ് പ്രോജക്ട് സെക്രട്ടറി സിന്ധു പ്രകാശിന്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, മത്സ്യതൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി. പയസ്, മത്സ്യ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ആർ. ജറാൾഡ്, യൂണിയൻ കിഴുവിലം പ്രോജക്ട് ഏരിയാ സെക്രട്ടറി അനിത, ചിറയിൻകീഴ് പ്രോജക്ട് പ്രസിഡന്റ് സെൽവി ജാക്സൻ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.