വെള്ളറട: ആര്യങ്കോട് കൃഷി ഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ആഴ്ച ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എസ്. ജീവൽ കുമാർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. അൽഫോൺസ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആശ എസ്. നായർ ഉദ്യോഗസ്ഥരായ അനിൽ, രാജസിംഗ് തുടങ്ങിയവർ സംസാരിച്ചു. കർഷകർ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും എല്ലാം വെള്ളിയാഴ്ചയും ഈ ചന്തയിൽ നിന്നും ലഭിക്കും.