collage

കിളിമാനൂർ: എം.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ശ്രീ ശങ്കരവിദ്യാപീഠം കോളേജിലെ അനിജ എ. മനോജിനെ ശ്രീ ശങ്കര ട്രസ്റ്റ് മാനേജ്മെന്റും കോളേജിലെ ജീവനക്കാരും അനുമോദിച്ചു. പ്രിൻസിപ്പൽ ഡോക്ടർ അമ്പിളികുട്ടി അമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സോണൽ മാനേജർ ഡോക്ടർ കൃഷ്ണൻ നമ്പൂതിരി അനിജയ്ക്ക് ഉപഹാരം നൽകി. ശ്രീ ശങ്കര കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജി. തുളസീധരൻ, ട്രസ്റ്റ് അംഗം രാമൻ നമ്പൂതിരി, ഡോക്ടർ ഡി. രാധാരമണൻ പിള്ള, സതീഷ്.വി, ജി. ഹരികൃഷ്ണൻ,​ സി. സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.