malinyangal-nikshepichiri

കല്ലമ്പലം: വയലിൽ ഹോട്ടൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായി പരാതി. നാവായിക്കുളം പഞ്ചായത്തിലെ കുണ്ടുമൺകാവ് ഏലായിൽ പഴയകാവിന് സമീപം കതിർ വന്ന നെൽപാടത്തിലാണ് പതിവായി രാത്രി വാഹനങ്ങളിൽ കൊണ്ട് വന്ന് ഹോട്ടൽ മാലിന്യങ്ങളും, കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത്. ഇതുമൂലം കർഷകർക്ക് പാടത്തിറങ്ങാനോ കൃഷി ചെയ്യാനോ കഴിയുന്നില്ല. മാലിന്യ നിക്ഷേപകർക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്നും കർശന നടപടി ഉണ്ടാകണമെന്ന് പാടശേഖരസമിതി ആവശ്യപ്പെട്ടു.