തിരുവനന്തപുരം: കോൺഗ്രസ് തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയുടെ വരവ് വിവാദമായി കാണേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നല്ലൊരു കൂട്ടായ്മ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. ഇതൊരു നേതൃമാറ്റമല്ല. നല്ല പ്രതിപക്ഷ നേതാവിന് കീഴിൽ കഴിവുള്ള ഒരുപാട് നേതാക്കൾ കൂട്ടായ്മയോടെ നിൽക്കുന്ന സംവിധമാണിത്. യു.ഡി.എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.
ന്യായ് പോലെ ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ ഉൾപെടുത്തിയിട്ടുള്ളതാകും യു.ഡി.എഫിന്റെ പ്രകടന പത്രിക. രാഹുൽ ഗാന്ധി എത്തുമ്പോൾ അദ്ദേഹവുമായി ഘടകകക്ഷികൾ ചർച്ച നടത്തും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സ്വാതന്ത്രർക്കും വോട്ടിട്ടവർ ഇനി യു.ഡി.എഫിനേ ചെയ്യൂ. യു.ഡി.എഫ് അധികാരത്തിൽവരും എന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷത്തെ ചെറുതാക്കി കണ്ട കാലത്തെല്ലാം അവർ അധികാരത്തിൽ വന്ന ചരിത്രമാണുള്ളത്. ഭരണത്തുടർച്ച ഉണ്ടാകില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.