പോത്തൻകോട്: തോന്നയ്ക്കൽ സായിഗ്രാമത്തിലെ ശ്രീസത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള ശ്രീബുദ്ധ ചരിത്രം ആലേഖനം ചെയ്ത ചുവർചിത്രത്തിന്റെ ഉദ്ഘാടനം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാൻ ജി. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ചിത്രം രചിച്ച പ്രിൻസ് തോന്നയ്ക്കൽ, ഭാര്യ സംഗീത പ്രിൻസ്, ശിഷ്യരായ വിനോദ്, രജിത്ത്, കണ്ണൻ, ബീന ജോയി, സ്മിത, ഇന്ദുലേഖ, മഞ്ജു, അമൃത, ഷക്കീല, ചാന്ദ്നി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ശ്രീബുദ്ധന്റെ ജനനം മുതൽ പരിനിർവാണം വരെയുള്ള 15 വിഷയങ്ങളാണ് ചുമർചിത്രത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. കുടവൂർ വാർഡ് അംഗം തോന്നയ്ക്കൽ രവി, ലളിത കലാസമിതി നിർവാഹക അംഗം ആർട്ടിസ്റ്റ് കാരക്കാമണ്ഡപം വിജയകുമാർ, പ്രിൻസ് തോന്നയ്ക്കൽ, സായിഗ്രാമം സോഷ്യൽ ടൂറിസം പ്രോജക്ട് ഡയറക്ടർ പ്രൊഫ. ബി. വിജയകുമാർ, സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. വിജയൻ, സത്യസായി വിദ്യാമന്ദിർ പ്രിൻസിപ്പൽ ഇ.എസ്. അശോക് കുമാർ, ബി. ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ സ്വാഗതവും ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻനായർ നന്ദിയും പറഞ്ഞു.