liquor

തിരുവനന്തപുരം: പ്ളാസ്റ്റിക്ക് ഒഴിവാക്കാനായി 750 എം.എൽ മദ്യം ചില്ല് കുപ്പികളിലാക്കുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇവയാണ്. ഉപയോഗശേഷം വലിച്ചെറിയുകയാണ്. കുപ്പിമാറ്റത്തിന് മദ്യ കമ്പനികൾക്ക് ബിവറേജസ് കോർപ്പറേഷൻ നിർദേശം നൽകി. മറ്റ് അളവിലുള്ള മദ്യം നിലവിലേതുപോലെ ചില്ല് കുപ്പിയിലും പ്ളാസ്റ്റിക്കിലും തുടരും.

സംസ്ഥാനത്ത് ഒരു വർഷം ഉപേക്ഷിക്കുന്നത് ഒരു കോടിയിലധികം പ്ളാസ്റ്റിക് മദ്യകുപ്പികളാണെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്ത് പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടും പ്ളാസ്റ്റിക് കുപ്പികളിലാണ് മദ്യവില്പന.

60 കോടി മദ്യ കുപ്പികളാണ് പോയ വർഷം സംസ്ഥാനത്ത് എത്തിയതെന്നാണ് കണക്ക്. ഇതിൽ 70 ശതമാനവും പ്ളാസ്റ്റിക് കുപ്പികളാണ്.

ചില്ല് കുപ്പിയിൽ മദ്യം നൽകുന്നത് ഉത്പാദന ചെലവ് കൂട്ടുമെന്നാണ് മദ്യക്കമ്പനികൾ പറയുന്നത്. 750 എം.എൽ കുപ്പിക്ക് 6.5 രൂപയും പ്ളാസ്റ്റിക്കിന് 3 രൂപയുമാണ്. ചില്ല് കുപ്പികൾ വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശവുമുണ്ട്.