തിരുവനന്തപുരം: 'തോൽക്കൊല്ലൻ' സമുദായത്തെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കിർത്താഡ്സിനോട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ.ബാലൻ നിയമസഭയെ അറിയിച്ചു. നിലവിൽ പിന്നാക്ക വിഭാഗ സമുദായങ്ങളുടെ പട്ടികയിൽ 65 ാമതായി ഉൾപ്പെട്ടിട്ടുള്ളതാണ് തോൽക്കൊല്ലൻ സമുദായം. പഠനം പെട്ടെന്ന് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കിർത്താഡ്സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.