kifb

തിരുവനന്തപുരം: രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി, ഭരണഘടനാ സ്ഥാപനമായ കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ടിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. കിഫ്ബിയുടെ മസാലാബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന വിവാദ പരാമർശമടങ്ങിയ മൂന്നു പേജുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിലൂടെ സഭ നിരാകരിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനൊടുവിൽ ശബ്ദവോട്ടോടെ സി.എ.ജിയെ തള്ളുന്ന പ്രമേയം പാസാക്കുകയായിരുന്നു. ബി.ജെ.പി അംഗവും പ്രമേയത്തെ എതിർത്തു.

കരടിലില്ലാത്ത ചില ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിലൂടെ, ബാധിക്കപ്പെടുന്ന വകുപ്പിന്റെ ഭാഗം കേൾക്കാതെ സി.എ.ജി സ്വാഭാവിക നീതി ലംഘിച്ചെന്നും ഇതിലൂടെ റിപ്പോർട്ടിന്റെ അടിത്തറ ഇളകിയെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെറ്റായ കീഴ്‌വഴക്കം അംഗീകരിച്ചാൽ എക്സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിലുള്ള പരസ്പര ഉത്തരവാദിത്വം (checks and balances) അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നെന്ന അപഖ്യാതി ഉണ്ടാകാൻ പാടില്ലെന്ന് നിർബന്ധമുള്ളതിനാലാണ് പ്രമേയം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സി.എ.ജി റിപ്പോർട്ടിലെ 41മുതൽ 43വരെയുള്ള പേജുകൾ ഒഴിവാക്കി പബ്ലിക് അക്കൗണ്ട്സ് കമ്മി​റ്റിക്ക് (പി.എ.സി) കൈമാറാനുള്ള തീരുമാനം ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ളതാണെന്നും ഇത് അനുവദിക്കരുതെന്നും പി.എ.സി ചെയർമാൻ കൂടിയായ വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഗവർണറുടെ അനുമതിയോടെ സഭയിൽ വച്ച, കിഫിബിക്കെതിരായ പരാമർശം ഉൾപ്പെട്ട റിപ്പോർട്ടേ പി.എ.സി പരിഗണിക്കൂ. പാർലമെന്റിൽ മോദി സർക്കാർ പോലും ചെയ്യാത്തത് സ്വേച്ഛാധിപതിയായ പിണറായി വിജയൻ ചെയ്യുകയാണ്.
ഭരണഘടനയ്ക്ക് മേലെ ഒരു പരുന്തും പറക്കില്ലെന്നും സതീശൻ പറഞ്ഞു.

നിയമസഭയെക്കാൾ വലുതല്ല പി.എ.സിയെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. കിഫ്ബിക്കെതിരായ ഭാഗങ്ങൾ ഒഴിവാക്കിയ ശേഷമുള്ള റിപ്പോർട്ട് പരിഗണിക്കട്ടെയെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, പ്രതിപക്ഷം എതിർത്തതോടെ പരിശോധിച്ച് പറയാമെന്ന് തിരുത്തി.

"സി.എ.ജി ഓഡി​റ്റ് നടത്തുമ്പോൾ കരട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകി അഭിപ്രായം തേടാറുണ്ട്. ഇതുകൂടി പരിഗണിച്ചാവും അന്തിമ റിപ്പോർട്ട്. കാലങ്ങളായുള്ള നടപടിക്രമങ്ങൾ ബോധപൂർവം സി.എ.ജി മറികടന്നു.

പിണറായി വിജയൻ, മുഖ്യമന്ത്രി

"അഴിമതിയും ക്രമക്കേടുകളും മറച്ചുവയ്ക്കാനുമാണ് ശ്രമം. നിയമപരമായ നടപടികളുള്ളപ്പോൾ 'ഐ ആം ദ സ്​റ്റേ​റ്റ്' എന്ന രീതി എ.കെ.ജി സെന്ററിൽ നടക്കുന്ന പാർട്ടി യോഗങ്ങളിൽ മതി.

-രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

"മുതിർന്ന അഭിഭാഷകൻ എഫ്.എസ്.നരിമാന്റെ അഭിപ്രായം തേടിയ ശേഷമാണ് പ്രമേയം കൊണ്ടുവന്നത്. നിയമപരമായും നേരിടും. വിമർശിക്കപ്പെടാതിരിക്കാൻ സി.എ.ജി കോടതിയല്ല.

-തോമസ് ഐസക്, ധനമന്ത്രി

"സി.എ.ജിക്കെതിരായ സർക്കാർ നിലപാട് പ്രതിഷേധാർഹം"

- ഒ.രാജഗോപാൽ, ബി.ജെ.പി

സ​ർ​ക്കാ​ർ​ ​നി​രാ​ക​രി​ക്കു​ന്ന പ്ര​സ​ക്ത​ ​ഭാ​ഗ​ങ്ങൾ

​ ​മ​സാ​ല​ ​ബോ​ണ്ടു​ ​വ​ഴി​യു​ള്ള​ ​വി​ദേ​ശ​ ​ക​ട​മെ​ടു​പ്പു​ക​ളു​ടെ​ ​മൊ​ത്തം​ ​തി​രി​ച്ച​ട​വും​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ന​ത് ​റ​വ​ന്യു​ ​വി​ഭ​വ​ങ്ങ​ൾ​ ​വ​ഴി​യാ​യ​തി​നാ​ൽ​ ​ഇ​വ​ ​ഭ​ര​ണ​ഘ​ട​നാ​വ്യ​വ​സ്ഥ​ക​ളു​ടെ​ ​ലം​ഘ​ന​വും​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​അ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​വു​മാ​യി​ ​കാ​ണാം
​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​കി​ഫ്ബി​ ​വ​ഴി​ ​വി​ദേ​ശ​ ​ക​ട​മെ​ടു​പ്പി​ന് ​അ​വ​സ​രം​ ​ന​ൽ​കി​യ​തി​നാ​ൽ​ ​കി​ഫ്ബി​ക്ക് ​മ​സാ​ല​ബോ​ണ്ടു​ക​ളി​റ​ക്കാ​ൻ​ ​ആ​ർ.​ബി.​ഐ​ ​ന​ൽ​കി​യ​ ​അ​നു​മ​തി​യും​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടാ​വു​ന്ന​ത്
​ ​ഈ​ ​മാ​തൃ​ക​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളും​ ​തു​ട​രു​ന്ന​ ​പ​ക്ഷം​ ​ഇ​ത്ത​രം​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് ​കേ​ന്ദ്ര​ത്തി​ന്റെ​ ​അ​റി​വി​ൽ​പ്പെ​ടാ​തെ​ ​ത​ന്നെ​ ​രാ​ജ്യ​ത്തി​ന്റെ​ ​ബാ​ഹ്യ​മാ​യ​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​ഗ​ണ്യ​മാ​യി​ ​വ​ർ​ദ്ധി​ക്കാ​നി​ട​യാ​ക്കും
​ ​ഇ​വ​ ​ഓ​ഫ് ​ബ​ഡ്ജ​റ്റ് ​ക​ട​മെ​ടു​പ്പു​ക​ളാ​ണെ​ങ്കി​ലും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​മേ​ൽ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ ​ബാ​ദ്ധ്യ​ത​ ​യ​ഥാ​ർ​ത്ഥ​വും​ ​പൂ​ർ​ണ​വു​മാ​ണ്.​ ​ക​ട​മെ​ടു​പ്പ് ​ആ​ക​സ്മി​ക​ ​ബാ​ദ്ധ്യ​ത​ക​ളാ​ണെ​ന്ന​ ​നി​ല​പാ​ട് ​ആ​ശ്ച​ര്യ​ക​രം
​ ​വ​രു​മാ​ന​സ്രോ​ത​സ്സി​ല്ലാ​ത്ത​ ​ഏ​തെ​ങ്കി​ലും​ ​സം​സ്ഥാ​നം​ ​പ​ണം​ ​ക​ട​മെ​ടു​ക്കു​ക​യും​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ന​ത് ​വി​ഭ​വ​ങ്ങ​ളു​ടെ​ ​പ​ങ്ക് ​മാ​റ്റി​വ​ച്ച് ​തി​രി​ച്ച​ട​വ് ​ന​ട​ത്തു​ക​യും​ ​ചെ​യ്താ​ൽ​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇ​ത്ത​രം​ ​ക​ട​മെ​ടു​പ്പു​ക​ൾ​ ​ആ​ക​സ്മി​ക​ ​ബാ​ദ്ധ്യ​ത​യ​ല്ലാ​താ​വും
​ ​ഇ​ത് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​അ​നു​ച്ഛേ​ദം​ 293​ന് ​കീ​ഴി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​ട​മെ​ടു​പ്പി​ന് ​നി​ശ്ച​യി​ച്ച​ ​പ​രി​ധി​ ​ബൈ​പ്പാ​സ് ​ചെ​യ്യു​ന്ന​തും​ ​പ​ട്ടി​ക​ ​ഒ​ന്നി​ലെ​ 37​-ാം​ ​എ​ൻ​ട്രി​യു​ടെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ലം​ഘി​ക്കു​ന്ന​തും
​ ​ബ​ഡ്ജ​റ്റി​ൽ​ ​വെ​ളി​പ്പെ​ടു​ത്താ​തെ​ ​ഇ​ത്ത​രം​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ത് ​സു​താ​ര്യ​ത​യി​ൽ​ ​സം​ശ​യം​ ​ജ​നി​പ്പി​ക്കു​ന്നു