തിരുവനന്തപുരം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. സ്വീകരണസമ്മേളനം ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ കാട്ടാക്കട ശശി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, വി. പാപ്പച്ചൻ, രാമകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിവിധ വാർഡ് കൗൺസിലർമാരും പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു. സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ സ്വാഗതവും ട്രഷറർ പി.എൻ. മധു നന്ദിയുo പറഞ്ഞു.