1

തിരുവനന്തപുരം:കാടിനെയും പുഴകളെയും പർവതങ്ങളെയും മണ്ണിനെയും സ്നേഹിച്ച കേരളത്തിന്റെ അമ്മയാണ് സുഗതകുമാരിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.നെഹ്റു സെന്റർ സംഘടിപ്പിച്ച സുഗതകുമാരി ജന്മദിന സമ്മേളനവും സുഗതസ്മൃതി പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഗതകുമാരിയെപ്പറ്റിയുള്ള ഓർമക്കുറിപ്പുകൾ അടങ്ങിയ പുസ്തകം 'സുഗതസ്മൃതി' സുഗതകുമാരിയുടെ മകൾ ലക്ഷ്മി ദേവിക്ക് നൽകി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അദ്ധ്യക്ഷനായി. കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരായ ഡോ.ജോർജ് ഓണക്കൂർ, ഡോ.വിളക്കുടി രാജേന്ദ്രൻ, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. എം.ആർ തമ്പാൻ സ്വാഗതവും പി.എസ്. ശ്രീകുമാർ നന്ദിയും പറഞ്ഞു.