covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6753 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂർ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂർ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസർകോട് 67. യു.കെ.യിൽ നിന്നു വന്ന കണ്ണൂർ സ്വദേശിക്ക് ജനിതക വകഭേദം വന്ന വൈറസും സ്ഥീരികരിച്ചു. 58,057 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63. 19 മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 3564 ആയി.