rly-stn-udyanam

വർക്കല: സുഗതകുമാരി ടീച്ചറുടെ സ്മരണയ്ക്കായി സമർപ്പിച്ച വർക്കല - ശിവഗിരി റെയിൽവേസ്റ്റേഷനിലെ ഉദ്യാനം അവരുടെ ജന്മദിനത്തിൽ നഗരസഭ ചെയർമാൻ കെ.എം.ലാജി ചെടിനട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻമാസ്റ്റർ സി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് നിർമ്മിച്ച രണ്ടാമത്തെ ഉദ്യാനമാണിത്. നേരത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ റെയിൽവേ പുറമ്പോക്കിലും ഒരുദ്യാനം നിർമ്മിച്ചിരുന്നു. മൂന്നാം പ്ലാറ്റ് ഫാമിനു സമീപം ഗുഡ്സ്ഷെഡ് പ്രവർത്തിച്ചിരുന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ചാണ് പുതിയ ഉദ്യാനം നിർമ്മിച്ചത്. ഉദ്യാനത്തിനുവേണ്ടി നൂറോളം സ്ലാബുകൾ ഇളക്കി മാറ്റേണ്ടിവന്നു. ഒന്നര വർഷം മുമ്പാണ് ഉദ്യാനത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങിയത്. അയിരൂർ എം.ജി.എം സ്കൂളിലെ വിദ്യാർത്ഥികളുടെയും മാനേജ്മെന്റിന്റെയും സഹകരണവും ഉദ്യാന നിർമ്മാണത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് നട്ട വിലയേറിയ ചെടികളിൽ പലതും മോഷണം പോവുകയും വേനൽകാലത്ത് ചെടികൾക്ക് വെളളം ഒഴിക്കാൻ കഴിയാത്ത നിലയിൽ ജലക്ഷാമം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഉദ്യാനം വേലികെട്ടി സംരക്ഷിച്ചു. നാഗേന്ദ്രൻ എന്നൊരു തൊഴിലാളിയെ സംരക്ഷണത്തിനും വെളളമൊഴിക്കാനും നിയോഗിക്കുകയും ചെയ്തു. നാട്ടുകാരും സംഘടനകളും ചെടിച്ചട്ടി ഉൾപ്പെടെയുളള ഉപകരണങ്ങൾ സംഭാവനയായി നൽകിയാൽ സ്റ്റേഷൻ മുഴുവൻ പൂങ്കാവനമാക്കി മാറ്റാൻ കഴിയുമെന്ന് സ്റ്റേഷൻമാസ്റ്റർ പ്രസന്നകുമാർ പറയുന്നു. ഉദ്ഘാടന ചടങ്ങിൽ സ്റ്റേഷൻ മാനേജർ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സതീശൻ, റെയിൽവേ ജീ

വനക്കാരൻ ബിജുരാജ്, ആർ.പി.എഫ് ഉദ്യാഗസ്ഥരായ വാസുദേവൻ, സുനിൽ, ലൈനാസ്റ്റുഡിയോ ഉടമ കണ്ണൻ, സുനിൽ വി ദേവ്, റഫീഖ്, സപ്രു തുടങ്ങിയവർ പങ്കെടുത്തു. ബ്രഹ്മാസ് ഹോട്ടലുടമ മോഹനനാണ് പൂച്ചെടി ചെയർമാന് കൈമാറിയത്.