തിരുവനന്തപുരം:കൊവിഡ് വാക്സിൻ കുത്തിവയ്പിന്റെ അഞ്ചാം ദിവസമായ ഇന്നലെ 12,120 ആരോഗ്യ പ്രവർത്തകർ അതു സ്വീകരിച്ചു.
വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 141 ആക്കിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എറണാകുളത്ത് 16, തിരുവനന്തപുരത്ത് 12, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 11വീതം, കാസർകോട് ജില്ലയിൽ 10, മറ്റ് ജില്ലകളിൽ 9 വീതം കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടന്നത്.
എറണാകുളം ജില്ലയിലാണ് കൂടുതൽ പേർ വാക്‌സിൻ സ്വീകരിച്ചത് (1367). ആലപ്പുഴ 703, എറണാകുളം 1367, ഇടുക്കി 729, കണ്ണൂർ 873, കാസർകോട് 568, കൊല്ലം 940, കോട്ടയം 900, കോഴിക്കോട് 924, മലപ്പുറം 829, പാലക്കാട് 827, പത്തനംതിട്ട 701, തിരുവനന്തപുരം 980, തൃശൂർ 975, വയനാട് 804.
അഞ്ച് ദിവസങ്ങളിലായി 47,893 ആരോഗ്യ പ്രവർത്തകരാണ് കുത്തിവയ്പെടുത്തത്. ആകെ രജിസ്റ്റർ ചെയ്തത് 4,81,747പേരാണ്. ഇവരിൽ സർക്കാർ മേഖലയിലെ 1,82,847പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉൾപ്പെടെ 3,88,620 ആരോഗ്യ പ്രവർത്തകരാണ്. കേന്ദ്ര ആരോഗ്യ പ്രവർത്തകരായ 2965 പേരും ആഭ്യന്തര വകുപ്പിലെ 75,551 ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.