തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാർ പ്രാദേശികതല അംബാസിഡർമാരാകണമെന്ന് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭിപ്രായപെട്ടു. പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥികളായ കൗൺസിലർമാരെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളിലെ എട്ട് പൂർവവിദ്യാർത്ഥികളാണ് കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ടത്. ജോൺസൻ ജോസഫ്, ഡി.ആർ. അനിൽ, ടി.പി. റിനോയ്, അംശു വാമദേവൻ, എൽ.എസ്. സാജു, എം. ബിനു, അശാ ബാബു, എസ്.എസ്. ശരണ്യ എന്നീ കൗൺസിലർമാർ ആദരം ഏറ്രുവാങ്ങി. സമ്മേളനം ഡെപൂട്ടി മേയർ കെ. രാജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ സി.സി, ഹെഡ്മാസ്റ്റർ എബി ഏബ്രഹാം, പി.ടി.എ പ്രസിഡന്റ് ഷാജി മോൻ കുര്യാത്തി, സബില അഷ്റഫ്, ഫാ.നെൽസൻ വലിയവീട്ടിൽ എന്നിവർ സംസാരിച്ചു.