trophy

ചിറയിൻകീഴ്: കുഴിയം വിന്നേഴ്സ് ചിലമ്പിന്റെ ആഭിമുഖ്യത്തിൽ ക്ലേ ഗ്രൗണ്ടിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ടീമുകൾക്കുളള ട്രോഫിയും ക്യാഷ് അവാർഡും അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ വിതരണം ചെയ്തു. ടൂർണമെന്റ് നേടിയ അനുഗ്രഹ ശാസ്തവട്ടം ടീമിന്റെ ക്യാപ്റ്റൻ സന്തോഷും രണ്ടാം സ്ഥാനം നേടിയ ക്യാപ്റ്റൻസ് ടീമിന്റെ ക്യാപ്റ്റൻ വിഷ്ണുവും ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.ടൂർണമെന്റിന് നേതൃത്വം നൽകിയ കുഴിയം വിന്നേഴ്സിലെ മഹീഷ്, റംസാൻ, വിഷ്ണു, ശ്രീജിത്ത് എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു.