തിരുവനന്തപുരം: സി.എ.ജിയെ തിരുത്താൻ സർക്കാരിന് അവകാശമുണ്ടെന്ന് ജയിംസ് മാത്യു നിയമസഭയിൽ പറഞ്ഞു. എൻ.ഐ.എ, ഇ.ഡി എന്നിവയെപ്പോലെയാണ് സി.എ.ജിയെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. ഒരു കുറ്റാന്വേഷകന്റെ ജോലിയല്ല സി.എ.ജിക്ക്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി ഉണ്ടാകും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാർ പരസ്യമായി രംഗത്ത് വന്നതിന് സമാനമായ നടപടിയാണ് ധനമന്ത്റി ചെയ്തതെന്നും ജെയിംസ് മാത്യു പറഞ്ഞു.
പ്രമേയം അവതരിപ്പിക്കുന്നതിന് മുൻപ് അഡ്വക്കേറ്റ് ജനറലിന്റെയോ നിയമ വകുപ്പ് സെക്രട്ടറിയുടെയോ അഭിപ്രായം നിയമസഭാ സെക്രട്ടേറിയറ്റ് തേടിയിരുന്നോയെന്ന് കെ.സി ജോസഫ് ചോദിച്ചു. അസാധാരണ നടപടികളാണ് നടക്കുന്നത്. ഏത് ചട്ടത്തിന്റെയും ക്രമത്തിന്റെയും അടിസ്ഥാനത്തിലാണ് സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങളെന്ന് വീണാ ജോർജ് ചോദിച്ചു. നിയമസഭയുടെ പരിധിയിലേക്ക് കടന്നുകയറിയത് സി.എ.ജിയാണെന്ന് എ.എൻ ഷംസീർ പറഞ്ഞു.