തിരുവനന്തപുരം: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുക്കാത്തതിനാൽ ഇവർ സ്വമേധയാ ഒഴിഞ്ഞതായി കണക്കാക്കി ഉത്തരവിറക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേൽക്കാത്തതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് ഉത്തരവ്. ഇരുവരും എൽ.ഡി.എഫ് അംഗങ്ങളാണ്. യു.ഡി.എഫ് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്താണ് ഇവർ വിജയിച്ചത്. അതുകൊണ്ട് തന്നെ അധികാരമേൽക്കാതെ രാജിവച്ചതായി പ്രഖ്യാപിച്ചിരുന്നു.
13 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ബി.ജെ.പി 5,എൽ.ഡി.എഫ് 4, യു.ഡി.എഫ് 3, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.