dr-balakrishnan-m-89

കൊല്ലം: പട്ടത്താനം മണിച്ചിത്തോട് അറ്റോമികയിൽ പരേതനായ എസ്. മാധവന്റെ (എസ്.എൻ ട്രസ്റ്റ് ഓഡിറ്രർ) മകനും കൊല്ലം എസ്.എൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റും റിട്ട. സയന്റിസ്റ്റുമായ ഡോ. എം. ബാലകൃഷ്ണൻ (87) ബംഗളൂരുവിൽ നിര്യാതനായി. ഇന്ന് രാവിലെ 11.30ന് പട്ടത്താനത്തെ വീട്ടുവളപ്പിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ജി. ലീലാവതി (റിട്ട. അദ്ധ്യാപിക). മക്കൾ: നിഷു (മറൈൻ എൻജിനിയർ, ബംഗളൂരു), അശോക് (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു). മരുമക്കൾ: ജ്യോതി,​ മാലതി. സഞ്ചയനം 27ന് രാവിലെ 6ന്.