പാറശാല: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനിൽ സന്തോഷ് (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നായിരുന്നു സംഭവം. ആളൊഴിഞ്ഞ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കടന്ന് വായ് പൊത്തിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടമ്മ ബഹളം വച്ചപ്പോൾ പ്രതി ഓടി മറിയുകയായിരുന്നു. വീട്ടമ്മ പാറശാല പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.