jain


മലയിൻകീഴ്: ഇരട്ടക്കലുങ്ക് കാവും പുറത്ത് വീട്ടിൽ ജോയ്‌സൺ ജോസഫിന്റെ മകൻ ജയിനിന്റെ(5) തല അലൂമിനിയം കലത്തിനകാത്തായി. ഏറെ ശ്രമിച്ചിട്ടും ഫലമുണ്ടാകാതിനെ തുടർന്ന് കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സെത്തി കലത്തിൽ നിന്ന് തല മാറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടിയെ ഫയർഫോഴ്സ് ഓഫീസിലെത്തിച്ച് തല കുടുങ്ങിയ ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി. സ്‌റ്റേഷൻ ഓഫീസർ എൻ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രശ്നം പരിഹരിച്ചത്.