കിളിമാനൂർ:കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ബഡ്‌സ് സ്‌പെഷ്യൽ പ്രൊജക്റ്റ് ട്രെയിനിംഗ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ഷീബ നിർവഹിച്ചു. പേപ്പർബാഗ്, തുണിസഞ്ചി എന്നിവയുടെ നിർമ്മാണത്തിന് പരിശീലനം നൽകി യൂണിറ്റ് ആരംഭിക്കുന്നതാണ് ഈ പദ്ധതി.കെറ്റ്കോ വഴി പരിശീലനം നൽകുന്ന പദ്ധതിയുടെ യോഗത്തിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ, വാർഡ് മെമ്പർ ഗിരിജ, ജോണി, സുമ, ഷീജ സുബൈർ, ഹരീഷ്, ബഡ്‌സ് സ്കൂൾ ടീച്ചർ ആശ, പഴയകുന്നുമ്മേൽ കുടുംബശ്രീ ചെയർപേഴ്സൺ പ്രവിത എന്നിവർ പങ്കെടുത്തു.