dharna

കിളിമാനൂർ: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അടയമൺ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ അടയമൺ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി.പാടശേഖര സമിതി സെക്രട്ടറി അടയമൺ മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പാടശേഖര സമിതി പ്രസിഡന്റ് ജലജൻ,പ്രദീപ് കുമാർ,സോമൻ,കുഞ്ഞുകൃഷ്ണൻ,സുമാനസൻ,ഉഷാ ഹരിദാസ്,സരസ്വതി എന്നിവർ പങ്കെടുത്തു.