adaram

കിളിമാനൂർ : കിളിമാനൂർ ബി. ആർ .സി പരിധിയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷർക്ക് ആദരവ് നൽകി. അഡ്വ.ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എട്ട് അക്ഷര വിളക്കുകൾ തെളിച്ച് പ്രതീകാത്മകമായി എട്ട് പഞ്ചായത്തിന്റെ അക്ഷരവെളിച്ചം പ്രസിഡന്റുമാർ തെളിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.ബിജുകുമാർ (മടവൂർ), എം. ഹസീന (പള്ളിക്കൽ ), ടി .ആർ മനോജ് (കിളിമാനൂർ), കെ .രാജേന്ദ്രൻ(പഴയകുന്നുമ്മൽ), ജി. ശാന്തകുമാരി(പുളിമാത്ത്), ഡി .സ്മിത (നഗരൂർ), വി. ഷിബുലാൽ (കരവാരം), ബേബി രവീന്ദ്രൻ (നാവായിക്കുളം) എന്നിവരെ ബ്ലോക്ക് പ്രോജക്ട് കോ ഒാർഡിനേറ്റർ വി .ആർ സാബു ഉപഹാരം നൽകി ആദരിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തന കലണ്ടർ പരിശീലകൻ വൈശാഖ് കെ .എസ് പരിചയപ്പെടുത്തി.മുൻ ബി. പി. ഒ സുരേഷ് ബാബു, പരിശീലകൻ ടി.വിനോദ് , സ്റ്റാഫ് സെക്രട്ടറി കെ. ഷീബ, സി .ആർ .സി കോ ഓർഡിനേറ്റർമാരായ ജി.ജയശങ്കർ, ടി.എസ്. കവിത, പി.എ സാജൻ ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, സി. ആർ .സി കോ ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.