tg

വർക്കല:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് വർക്കല നിയോജകമണ്ഡലം കമ്മിറ്റി വർക്കല മുൻസിപ്പൽ പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പർ പി.എം.ബഷീർ ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി. സെക്രട്ടറി അഡ്വ.ബി.ഷാലി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ,ഭഗവത് സിംഗ്,സജി വേളിക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ഷാലിബ്, ആർ.എസ് .പി. നിയോജകമണ്ഡലം സെക്രട്ടറി ശശികുമാർ, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.