തിരുവനന്തപുരം: ഈ വർഷത്തെ പന്തളം കേരളവർമ്മ സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പിക്ക്. മലയാളസാഹിത്യരംഗത്തു നൽകിയ സമഗ്രസംഭാവനകളെ ആദരിച്ചുകൊണ്ട് നൽകുന്ന 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം 31 ന് വൈകിട്ട് അഞ്ചിന് ഭാരത് ഭവനിൽ മഹാകവി പന്തളം കേരള വർമ്മ സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്. രവികുമാർ സമർപ്പിക്കും.