തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ പട്ടിക വിഭാഗക്കാരന്റെ ശവസംസ്‌കാരം തടഞ്ഞത് സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പൊതു ശ്മശാനത്തിൽ പട്ടിക വിഭാഗക്കാരുടെ ശവസംസ്‌കാരം തടഞ്ഞിട്ടുണ്ടോയെന്ന് അടിയന്തരമായി പരിശോധിച്ച് പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം നടപടിയെടുത്ത് വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാനും ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.