a-vijayaraghavan

തിരുവനന്തപുരം: നേമം ബി.ജെ.പിയുടെ ഗുജറാത്താണെന്ന കുമ്മനത്തിന്റെ വാക്ക് കേട്ടപ്പോൾ മനസിൽ തെളിഞ്ഞത് തീ ആളിക്കത്തിയ വംശഹത്യയുടെ ഗുജറാത്താണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

ഗുജറാത്ത് എന്ന വാക്കിന് പല ഘടകങ്ങളുണ്ട്. മഹാത്മാഗാന്ധിജിയുടെ ഗുജറാത്തുണ്ട്. ലോകത്തോളം വളരുന്ന വിശാലതയുണ്ട്. എന്നാൽ മോദിയുടെ ഗുജറാത്ത് വംശഹത്യയുടെയും തീവ്രഹിന്ദുത്വത്തിന്റെയും പരീക്ഷണശാലയാണ്. മോദിയുടെ അനുയായി എന്ന നിലയിൽ കുമ്മനത്തിന്റ സങ്കല്പം മോദിയുടെ ഗുജറാത്താണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.