kummanam

തിരുവനന്തപുരം: നേമം കേരളത്തിലെ ഗുജറാത്താണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി കുമ്മനം രാജശേഖരൻ പറഞ്ഞു. ഏറ്റവും കൂടുതൽ വികസനം നടക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. നേമത്തെ ജനങ്ങൾ തുടർച്ചയായി ബി.ജെ.പിക്കൊപ്പം വികസനത്തിനായി വോട്ടു ചെയ്യുന്നു. വികസിത കേരളത്തിന് നേമത്തിന്റെ പിന്തുണയുണ്ട് എന്നതാണ് പ്രസ്താവനയിലൂടെ അർത്ഥമാക്കിയതെന്നും കുമ്മനം പറഞ്ഞത്. കഴിഞ്ഞ ദിവസം കുമ്മനം പറഞ്ഞ പ്രസ്താവന വിവാദമായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർത്ഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണ്. അത് ഉചിതമായ സമയത്തുണ്ടാകും. നേമത്ത് ബി.ജെ.പിക്ക് വെല്ലുവിളിയില്ല. എന്തിനെയും നെഗറ്റീവായി കാണുന്നവരാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം പറഞ്ഞു.