valuation

തിരുവനന്തപുരം: ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിൽ മാർക്ക് വ്യത്യാസമുള്ള വിദ്യാർത്ഥികൾക്ക് പഴയ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പത്ത് ദിവസത്തിനകം പുതിയത് നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ്. പഴയ മാർക്ക് ലിസ്റ്റ് സ്‌കൂൾ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാക്കുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് പുതിയ മാർക്ക് ലിസ്റ്റ് ലഭ്യമാക്കണം.

നിലവിൽ പഴയ മാർക്ക് ലിസ്റ്റ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും രേഖപ്പെടുത്തി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടത്. ഇതിന് കാലതാമസം വരുന്നതിനാൽ പല കുട്ടികൾക്കും തുടർപഠനത്തിന് പ്രവേശനം കിട്ടാതെപോകുന്നുണ്ട്. ഇക്കാര്യം ഉൾക്കൊള്ളിച്ച് പരീക്ഷ വിജ്ഞാപനം പരിഷ്‌കരിക്കുന്നതിന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം കെ. നസീർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.