ragesgj

കൊല്ലം: സ്കൂൾ പരിസരത്ത് നിന്ന് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിലായി. പള്ളിമൺ പുനവൂർ സ്വദേശി ശങ്കർ എന്നുവിളിക്കുന്ന രാഗേഷിനെയാണ് (24)​ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പള്ളിമൺ സ്‌കൂൾ പരിസരത്തായിരുന്നു സംഭവം. വഴിയോരത്ത് നിൽക്കുകയായിരുന്ന പ്രതി സ്കൂൾ വിട്ട് മടങ്ങിവരികയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും പിന്തുടർന്ന് ശല്യം ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഞ്ചാവ് വില്പന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാളാണ് അറസ്റ്റിലായ രാഗേഷ് എന്ന് പൊലീസ് പറഞ്ഞു. പൊതുജനങ്ങളുടെ സ്വൈരജീവിതത്തിനെ ബാധിക്കുന്ന തരത്തിൽ നിരന്തരം കുറ്രകൃത്യത്തിൽ ഏർപ്പെടുന്ന രാഗേഷിനെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കണ്ണനല്ലൂർ എസ്.എച്ച്.ഒ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജിത്ത്, രതീഷ്,​ സി.പി.ഒമാരായ ലാലുമോൻ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.