anumodikkunnu

കല്ലമ്പലം: കാണാതായ നായയെ ഉടമയ്ക്ക് ലഭിക്കുന്നതിന് വേണ്ടി കേരളകൗമുദിയിൽ വാർത്ത നൽകി ഉടമയെ കണ്ടെത്തി നായയെ ഏൽപ്പിച്ച കേരളകൗമുദി കല്ലമ്പലം ലേഖകൻ സുനിൽകുമാറിനെ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ വർക്കല താലൂക്ക് കമ്മിറ്റി അനുമോദിച്ചു. കാരുണ്യ പ്രവർത്തനങ്ങളിൽ മുൻ പന്തിയിലുള്ള സുനിൽകുമാർ മനുഷ്യസ്നേഹി മാത്രമല്ല ഒരു മൃഗ സ്നേഹി കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അനുമോദന ചടങ്ങിൽ കേരള മനുഷ്യാവകാശ സമിതി വർക്കല മണ്ഡലം പ്രസിഡന്റ് വി. ശ്രീനാഥകുറുപ്പ് പറഞ്ഞു.