photo

ചിറയിൻകീഴ്: മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രത്തിലെ 100-ാമത് പ്രതിഷ്ഠാ വാർഷികവും മകര ഉത്രം മഹോത്സവവും ആരംഭിച്ചു. ഫെബ്രുവരി 1ന് സമാപിക്കും. 26ന് വൈകിട്ട് 6.30ന് പുഷ്‌പാഭിഷേകം, 29ന് രാവിലെ 10.30ന് ആയില്യപൂജ, 31ന് രാവിലെ 10.30ന് പൊങ്കാല, ഫെബ്രുവരി 1ന് വൈകിട്ട് 6ന് ആറാട്ട് , രാത്രി 11.55ന് തൃക്കൊടിയിറക്ക് എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8.30ന് ശീവേലി, 9ന് നവകം, പഞ്ചഗവ്യം, 10ന് കലശം എഴുന്നള്ളത്തും കലശാഭിഷേകവും, 11.30ന് ഉച്ചപൂജ, 6.30ന് അലങ്കാര ദീപാരാധന, സോപാന സംഗീതം, 7ന് ഭുവനേശ്വരി പൂജ, 7.55ന് അത്താഴപൂജ, 8ന് ശീവേലി 9ന് നട അടയ്‌ക്കൽ എന്നിവ ഉണ്ടായിരിക്കും.