vld-1

വെള്ളറട: വെള്ളറട ശാഖാ പ്രസിഡന്റ് ദീബുപണിക്കർ, സെക്രട്ടറി ജി. രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ ലോകനാഥ ക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠയ്ക്കുമുന്നിൽ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. തുടർന്ന് ശാഖാ പ്രസിഡന്റ് ദീബുപണിക്കരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ശിവരാത്രി മഹോത്സവ ആഘോഷ കമ്മിറ്റിയും രൂപീകരിച്ചു. ശിവരാത്രി ഉത്സവത്തിന് ആദ്യ സംഭാവന മുൻ ശാഖാ ഭാരവഹിയായിരുന്ന പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമണിയിൽ നിന്നും സ്വീകരിച്ചു.