
തിരുവനന്തപുരം: സോളാർ കേസ് പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് സി.ബി.ഐക്ക് വിട്ട പിണറായി സർക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് പരാജയഭീതി കാരണമാണെന്ന് കെ.സി. ജോസഫ് എം.എൽ.എ ആരോപിച്ചു.
കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കാതിരിക്കാൻ കോടികൾ ചെലവഴിച്ചവരാണ് സോളാർകേസ് കുത്തിപ്പൊക്കാൻ ശ്രമിക്കുന്നതെന്നും കെ.സി. ജോസഫ് ആരോപിച്ചു.